Saturday, November 10, 2012

ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു





പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു . സ്കൂള്‍ അന്തരീക്ഷത്തെ പുഷ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.നവംബര്‍ ആറിനു തുടങ്ങിയ പ്രവര്‍ത്തനത്തില്‍ കൂടി 50 ല്‍ പരം പൂച്ചെടികള്‍ സ്കൂളിനു സമ്മാനമായി ലഭിച്ചു . സ്കൂളിലെ നേച്ചര്‍, എസ പി സി , സ്കൌട്ട് , ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് കേരള മഹാബോധി മിഷന്റെ സഹകരണവും ഉണ്ട് .

Sunday, November 4, 2012

പാചക വിധഗ്ദ്ധകളായി നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍

മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നവര്‍
പ്രകൃതി ചികിത്സ അസോസിയേഷന്റെ അകിലെന്ത്യ സമ്മേളനത്തില്‍ മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ്‌ അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ . ക്ലബ്‌  സെക്രടറി ജനത്തി ടീച്ചറുടെ നേതൃത്വത്തില്‍ 19 വിധ്യാര്തികള്‍ ആണ് പങ്കെടുത്തത് .ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ വിധ്യാര്‍ത്തികളുടെ കഴിവിനെ പ്രസംസിക്കുകയും അവര്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ ആസ്വദിച്ചു കഴികുകയും ചെയ്തു .

30 ല്‍ പരം ഒവ്ഷധ സസ്യങ്ങളുടെ ശേഖരം

സ്കൂളിലെ ഒവ്ഷധ സസ്യങ്ങളുടെ തോട്ടത്തില്‍ 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളുടെ ശേഖരം .ആടലോടകം , ആവണക്ക് , കരിംതുളസി , വെള്ള തുളസി , മുക്കുറ്റി , തെച്ചി , മന്ദാരം , പപ്പായ , കറിവേപ്പില , തൊട്ടാവാടി , കറുക ചെറൂള , മഞ്ഞള്‍ , തഴുതാമ , പണി കൂര്‍ക്ക , ഇഞ്ചി , കരിനൊച്ചി , തുമ്പ , വെപ്പ് .തുടങ്ങി 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളാണ്  വളര്‍ന്നു വരുന്നത് .

സ്കൂളിലെ വിധ്യാര്തികള്‍ നട്ടുവളര്‍ത്തിയ റോബസ്റ്റ് വാഴ കുലച്ചു

സ്കൂളിലെ വിധ്യാര്തികള്‍ നട്ടുവളര്‍ത്തിയ റോബസ്റ്റ് വാഴ കുലച്ചു . അവ വെട്ടാന്‍ പാകത്തിലായത്തിന്റെ സന്തോഷത്തിലാണ്  നേച്ചര്‍ /എസ പി സി അംഗങ്ങള്‍